പെരുമ്പാവൂർ: ഹിന്ദു ഐക്യവേദി കുന്നത്തുനാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ വഖഫ് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ വൈകിട്ട് 5ന് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജന ജാഗരണ സദസ് നടത്തും. പി.സി. ജോർജ് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഒ.കെ.ബാബു അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.