തൃപ്പൂണിത്തുറ: തിരക്കേറിയ ഇരുമ്പനം പാലത്തിന് സമീപത്തുകൂടെ കടന്നുപോയ വാഹനത്തിൽനിന്ന് ബേബി മെറ്റൽ റോഡിൽവീണ് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറ ഫയർഫോഴ്സ് അംഗങ്ങളുടെ ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ മെറ്റൽറോഡിൽനിന്ന് കോരിമാറ്റി വെള്ളം പമ്പുചെയ്ത് വൃത്തിയാക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഹിൽപാലസ് പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഗ്രേഡ് എ.എസ്.ടി.ഒ ശശികുമാറിന്റെ നേതൃത്വത്തിൽ അരുൺ ഐസക്, വി.എ. വിഷ്ണു, സി.വി. വിപിൻ, മഹേഷ്, പോൾ മാത്യു, ഹോംഗാർഡ് വിനോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.