കൊച്ചി: വില്പനയ്ക്കെത്തിച്ച 8.148 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ ദീപക് കുമാർ (22), ഷിബാ സേത്തി (19) എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. നാർക്കോട്ടിക് സെൽ അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നോർത്ത് റെയിൽവെ സ്റ്റേഷനു സമീപം എൽസേബിയോസ് മാസ്റ്റർ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.