shuhaib-

ആലുവ: സർവീസ് ഭാഗികമായി അവസാനിപ്പിച്ചത് ചോദ്യം ചെയ്ത യൂത്ത് കോൺ. നേതാവിനെ ആക്രമിച്ച ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ആലുവ നൊച്ചിമ ചാലിൽപാടം കണ്ടത്തിൽ വീട്ടിൽ ഷൊഹൈബ് മുഹമ്മദ് (32), കണ്ണമാലി കണ്ടകടവ് കണ്ടത്തിൽ വീട്ടിൽ റോജൻ സേവ്യർ (48) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്ന് ആലുവയിലേക്ക് വന്ന സ്വകാര്യ ബസ് ബാങ്ക് കവലയിൽ സർവീസ് നിറുത്തിയത് ചോദ്യം ചെയ്ത യൂത്ത് കോൺ ആലുവ മണ്ഡലം പ്രസിഡന്റ് അനൂപിനെയാണ് പ്രതികൾ ആക്രമിച്ചത്. രണ്ട് പേരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ആർ.ടി.ഒ ഓഫീസിലേക്ക് റിപ്പോർട്ട് നൽകും. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നിർദ്ദേശപ്രകാരം പൊലീസ് കർശന വാഹന പരിശോധന നടത്തുന്നുണ്ട്. പെർമിറ്റ് ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. പിഴ ഈടാക്കും.