
കൊച്ചി: മട്ടാഞ്ചേരിയിലെ സുജാത റോഡിനു സമീപം അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശികളായ നബീൽ (35) മജീദ് സിറാജ് (34) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി.ബി. കിരണിന്റെ നിർദ്ദേശാനുസരണം, മട്ടാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്ര് ചെയ്തത്.