ആലങ്ങാട്: കരുമാല്ലൂർ മനയ്ക്കപ്പടി കാരിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 25ന് ആറാട്ടോടുകൂടി ഉത്സവത്തിന് സമാപനമാകും. ഭജന, കഥകളി, ബാലെ, പ്രഭാഷണം, എൽ.ഇ.ഡി ബാലെ, മേജർ സെറ്റ് പാഞ്ചാരിമേളം എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. എല്ലാ ദിവസവും വിശേഷാൽ പൂജകളും വൈകുന്നേരങ്ങളിൽ മുഴുക്കാപ്പ് ചാർത്തി ദീപാരാധനയും നടക്കും. വലിയ വിളക്ക് ദിനമായ 24ന് വൈകുന്നേരം 4ന് കാഴ്ച ശ്രീബലി, 5ന് മേജർ സെറ്റ് പഞ്ചാരിമേളം, ചുറ്റുവിളക്ക്, നിറമാല, മുഴുക്കാപ്പ് ചാർത്തി ദീപാരാധന എന്നിവ നടക്കും. ആറാട്ട് ദിനത്തിൽ ഉച്ചയ്ക്ക് 12ന് ക്ഷേത്രം ഊട്ടുപുരയിൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കും.