eye

മൂവാറ്റുപുഴ : എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ കീഴിലുള്ള യൂത്ത് മൂമെന്റിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ 22ന് രാവിലെ 9.30മുതൽ ഉച്ചക്ക് 1വരെ കടാതി ശാഖ ഗുരുമന്ദിരത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. എസ്.എൻ.ഡി.പി മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി എം.എസ്.ഷാജി, ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്.കല്ലാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.വിൽസൻ എന്നിവർ സംസാരിക്കും. വിവരങ്ങൾക്ക്: 9847358281.