
കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി വിശദവാദത്തിനായി ഹൈക്കോടതി ജനുവരിയിലേക്ക് മാറ്റി. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഹർജികളാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
പൂരം അലങ്കോലമാക്കിയത് തിരുവമ്പാടി ദേവസ്വവും ബി.ജെ.പിയും തമ്മിലുള്ള ഗൂഢാലോചനയെന്നാണ് കൊച്ചിൻ ദേവസ്വംബോർഡ് കോടതിയെ അറിയിച്ചത്. പൊലീസിന്റെ അനാവശ്യ നിയന്ത്രണം പ്രശ്നമായെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ വിശദീകരണം.