
കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഏർപ്പെടുത്തിയ ഗാന്ധി ഭാരത് അവാർഡിന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ടി.എസ്. ജോയി അർഹനായി. ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ചും ഗാന്ധിയൻ മാർഗങ്ങളെക്കുറിച്ചും രചിച്ച 'മഹനീയം മഹാത്മാവിന്റെ മാർഗം' എന്ന കൃതിക്കാണ് അവാർഡ്.
അദ്ധ്യാപകനും ഭാഷാവിദഗ്ദ്ധനുമായ ടി.എസ്. ജോയിയുടെ ഒൻപതാമത്തെ ഗ്രന്ഥമാണിത്. 25000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് ചാവറ കൾച്ചറൽ സെന്ററിൽ 28ന് നടക്കുന്ന സമ്മേളനത്തിൽ നൽകുമെന്ന് സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അറിയിച്ചു.