മൂവാറ്റുപുഴ: അങ്കമാലി -എരുമേലി, ശബരി റെയിൽവേയുടെ സ്ഥലമെടുപ്പും നിർമ്മാണവും വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു. 3810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അങ്കമാലി മുതൽ എരുമേലി വരെയുള്ള റെയിൽവേ ലൈൻ ആദ്യ ഘട്ടത്തിൽ നിർമ്മിക്കണമെന്നും എരുമേലിയിൽ നിന്ന് പമ്പയിലേയ്ക്ക് റെയിൽവേ ലൈൻ നീട്ടുന്നതും ശബരി റെയിൽവേ ഇരട്ട പാതയാക്കുന്നതും അടുത്ത ഘട്ടത്തിൽ നടപ്പാക്കാമെന്നുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് സ്ഥലം ഉടമകൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭിക്കാൻ സഹായകരമാകുമെന്ന് ആക്ഷൻ കൗൺസിൽ യോഗം വിലയിരുത്തി. ഡിജോ കാപ്പൻ, മുൻ എം.എൽ.എ ബാബു പോൾ , ജിജോ പനച്ചിനാനി, എസ്‌. പദ്മകുമാർ, എ.കെ. ചന്ദ്രമോഹൻ, അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. പി.എ. സലിം, ജെയ്സൺ മാന്തോട്ടം, അഡ്വ. രാധാകൃഷ്ണ മേനോൻ, അഡ്വ. ആർ. മനോജ്‌ പാലാ, സജി കുടിയിരിപ്പിൽ, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ എൻ .ചന്ദ്രമോഹൻ, ദിപു രവി, അഡ്വ. ഇ .എ. റഹിം, അജി ബി. റാന്നി, അനിയൻ എരുമേലി തുടങ്ങിയവർ സംസാരിച്ചു.