വൈപ്പിൻ: പുതുവൈപ്പ് ബീച്ച് ടൂറിസം മേളക്ക് 21ന് തുടക്കമാകും. ജനുവരി ഒന്നിനാണ് സമാപനം. 21ന് വൈകീട്ട് 6ന് ചെയർമാൻ ടൈറ്റസ് പറപ്പിള്ളി പതാക ഉയർത്തും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അമ്യൂസ്‌മെന്റ് പാർക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ. പി.സി. ചന്ദ്രബോസിന്റെ ഇൻസ്ട്രുമെന്റൽ മ്യൂസിക്ക് ഫ്യൂഷൻ.
22ന് കോട്ടയം കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള. 23ന് ഒമ്പത് സംഘങ്ങളുടെ കൈകൊട്ടിക്കളി. 24ന് കൊച്ചിൻ നാടകശാലയുടെ നാടകം. 25ന് കണ്ണൂർ താവ ഗ്രാമവേദിയുടെ നാടൻപാട്ട്. 26ന് ബീച്ച്‌ റേസ് എ.സി.പി ജയകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. രാത്രി കരോക്കെ ഗാനമേള.
27ന് മെഗാ ഡിസൈനർ ഫാഷൻ ഷോ. 28ന് പുതുവൈപ്പ് കാദംബരിയുടെ മെഗാഷോ. 29ന് റാഫി മതിലകം നയിക്കുന്ന ഗാനമേള, സിനിമാറ്റിക് ഡാൻസ്. 30ന് ശിവരജ്ഞിനി കലാനിലയത്തിന്റെ കരോക്കെ ഗാനമേള. 31ന് കീർത്തി, വിഷ്ണുരാഗ് എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ഷാഷൻ ഫാന്റസി, ബിവീഷ്, ക്രിസ്മാർക്ക് എന്നിവരുടെ ഇലക്‌ട്രോ ബി.ഡി.ജെ വിത്ത് വാട്ടർ ഡ്രംഷോ.
ജനുവരി ഒന്നിന് സാംസ്‌കാരിക സമ്മേളനം, കലാകായിക സാമൂഹ്യ രംഗത്തെ പ്രമുഖരെ ആദരിക്കൽ, റഗാസിന്റെ ഫോക് ബാൻഡ്.

ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ടൂറിസം മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ടൈറ്റ്‌സ് പറപ്പിള്ളി, സെക്രട്ടറി ഷിഫിൻ, പ്രോഗ്രാം കൺവീനർ രാഹുൽരാജ്, ട്രഷറർ രഞ്ജിത്ത് ശശി, പി.ആർ.ഒ പ്രവീൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.