manja-pra
എ.കെ.പി.എ മഞ്ഞപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല അങ്കമാലി മേഖല പ്രസിഡന്റ് പി.ജെ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) മഞ്ഞപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും ക്രിസ്തുമസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. അങ്കമാലി മേഖല പ്രസിഡന്റ് പി.ജെ. വർഗീസ് ശില്പശാല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.പി സെബി അദ്ധ്യക്ഷനായി. അങ്കമാലി കൺവെൻഷൻ സെന്ററിൽ നടന്ന ക്രിസ്തുമസ്, പുതുവത്സര ആഘോഷം മേഖല ട്രഷറർ വി.ഡി. ഡേവീസ് ഉദ്ഘാടനം ചെയ്തു. ടെക്നിക്കൽ ട്രെയിനർ എസ്. ശ്രീലാൽ ശില്പശാല നയിച്ചു. മേഖല സെക്രട്ടറി റിജോ തുറവൂർ, ടോമി സെബാസ്റ്റ്യൻ, എം.ഡി. ദിനേശൻ, മെൽജോ മൈപ്പാൻ, മിഥുൻ യോഹന്നാൻ, സി.എസ് അനിൽകുമാർ, റോബിൻ പോൾ എന്നിവർ പ്രസംഗിച്ചു.