personality

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിലെ വിമൺ സെല്ലിന്റെയും പി. ആൻഡ് ജിയുടെയും സംയുക്താഭിമുഖ്യത്തിൽ വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് സെന്റർ സ്‌കിൽ മാസ്റ്റർ ട്രെയിനർമാരായ കെ. ഫാത്തിമത്ത് ഷംന, മുബഷീർ ഹുമയൂൺ എന്നിവർ നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പാൾ ഡോ. എ. ബിജു അദ്ധ്യക്ഷത വഹിച്ചു. വിമൺ സെൽ കോ-ഓർഡിനേറ്റർ സുമി കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ എം.ജി. വിനയകുമാർ, ടോജിൻ ജോസ്, ആരതി എസ്. നാഷ് എന്നിവർ സംസാരിച്ചു.