madhu

ആലുവ: ഗുരുധർമ്മ പ്രചരണ സഭ കളമശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 92-ാമത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ അഡ്വ. പി.എം. മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുജാത മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി അംഗം ഇന്ദുമതി ശശിധരൻ അംഗത്വ വിതരണോദ്ഘാടനം നിർവഹിച്ചു. മുപ്പത്തടം ശാഖാ പ്രസിഡന്റ്‌ പപദ്മനാഭൻ, ഗുരുധർമ്മ പ്രചരണസഭ ജില്ലാ ട്രഷറർ രത്നമ്മ മാധവൻ, മാതൃസഭ കേന്ദ്ര സമിതി ട്രഷറർ ഷാലി വിനയൻ, ജോയിന്റ് സെക്രട്ടറി സിന്ധു ഷാജി, ഇന്ദിര ശശികുമാർ, ടി.ആർ. ബാബു, അഭയ്, പി.പി. ബാബു, വൃന്ദദേവി മോഹനൻ എന്നിവർ സംസാരിച്ചു.