saga-snm-college
മാല്യങ്കര എസ്.എൻ.എം കോളേജ് പൂർവ വിദ്യാർത്ഥികളുടെ ആഗോള സംഘടനയായ സാഗയുടെ രണ്ടാമത് സാഹിത്യോത്സവം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് പൂർവവിദ്യാർത്ഥികളുടെ ആഗോള സംഘടനയായ സാഗയുടെ രണ്ടാമത് സാഹിത്യോത്സവം കാവ്യാഞ്ജലി കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. സുനിൽ പി. ഇളയിടം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത മുഖ്യപ്രഭാഷണം നടത്തി. മുൻ അദ്ധ്യാപകൻ അജിതൻ മേനോത്ത്, കോളേജ് മാനേജർ ഡി. മധു, സാഗാ പ്രസിഡന്റ് അനൂപ് പ്രതാപ് , അദ്ധ്യാപിക പി.ആർ. ശ്രീജ എന്നിവർ സംസാരിച്ചു. കാവ്യാഞ്ജലിയിൽ കുരീപ്പുഴ ശ്രീകുമാർ, പി.എൻ. ഗോപികൃഷ്ണൻ, സെബാസ്റ്റ്യൻ, എം.എസ്. ബനേഷ്, കുഴൂർ വിത്സൻ, അമ്മു ദീപ, മഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. പൂർവവിദ്യാർത്ഥികളായ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്‌റാൾ, മാദ്ധ്യമ പ്രവർത്തകൻ ജിജോജോൺ പുത്തേഴത്ത്, ആം റസ്‌ലിംഗ് ചാമ്പ്യൻ ആൽഫി വർഗീസ് എന്നിവരെ ആദരിച്ചു. സാഗ അംഗങ്ങളായ ശ്രീദേവി കെ. ലാൽ, ബെസി ലാലൻ, ഷനീബ് അബൂബക്കർ, ബിജു ദാസ് എറിയാട് എന്നിവർ രചിച്ച പുസ്കങ്ങളും റൈറ്റേഴ്സ് ഫോറം അംഗങ്ങളുടെ കഥാസമാഹാരമായ കഥാസാഗരവും പ്രകാശനം ചെയ്തു. ഡിഗ്രി വിഭാഗത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള സാഗാ ടോപ്പേഴ്സ് അവാർഡുകൾ വിതരണം ചെയ്തു. ചീവീട് ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്നും നടന്നു.