കൊച്ചി: സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി സാഹിത്യപുരസ്കാരം ഡോ. മുഞ്ഞിനാട് പത്മകുമാറിനും സാമൂഹിക പുരസ്കാരം പ്രൊഫ. എൻ.ആർ മേനോനും ലഭിച്ചു. 10001രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 11,12 തീയതികളിൽ കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ എഴുത്തുകാരായ സി. രാധാകൃഷ്ണനും ഡോ. ദേശമംഗലം രാമകൃഷ്ണനും പുരസ്‌കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കാവാലം അനിൽ, ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.