 
ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും എടയപ്പുറം സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കീഴ്മാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹൻ ഉദ്ഘാടനം ചെയ്തു. പി.ഐ. സമീരണൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം റസീന നജീബ്, ഒ.വി. ദേവസി, എസ്.എ.എം. കമാൽ, കെ.എ. രാജേഷ്, കെ.എ. ഷാജിമോൻ, വി. മോഹനൻ, ടി.എ. അച്ചുതൻ എന്നിവർ സംസാരിച്ചു. ഡോ.പി.യു. മഹേഷ്, ഡോ. ദീപ്തി എന്നിവർ നേതൃത്വം നൽകി.