iuml
ജില്ല അണ്ടർ 20 ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജ്മൽ കാജക്ക് വാർഡ് അംഗം സാഹിദ അബ്ദുൾ സലാം ഉപഹാരം സമ്മാനിക്കുന്നു

ആലുവ: ജില്ല അണ്ടർ 20 ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജ്മൽ കാജയെ എടയപ്പുറം മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് അംഗം സാഹിദ അബ്ദുൾ സലാം ഉപഹാരം സമ്മാനിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.എം. നാസർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ബി. ഇസഹാക്ക്, എം.ബി. ഉസ്മാൻ, കെ.പി. റാഫി, എം.എം. അലി, വി.എ. അബു താഹിർ, കെ.കെ. റാഫി, സാനിഫ് അലി, മുഹമ്മദ് ഇഹ്സാൻ, അൻസാർ ഗ്രാന്റ് എന്നിവർ സംബന്ധിച്ചു.