ksrtc
വിശ്വരൂപ ദർശനം തൊഴാൻ കെ.എസ്.ആർ. ടി.സി ബഡ്ജറ്റ് തീർത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തെത്തിയവരെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും സ്വീകരിക്കുന്നു

പിറവം: വിശ്വരൂപ ദർശനം തൊഴാൻ കക്കാട് ശ്രീപുരുഷമംഗലത്തേക്ക് ആനവണ്ടിയിൽ ഭക്തരെത്തി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം തീർത്ഥാടന പദ്ധതിയിൽ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രത്തേയും ഉൾപ്പെടുത്തിയതിന്റെ ഭാഗമായാണ് ഭക്തർ എത്തിയത്. വിശ്വരൂപ ദർശന നാളുകളിൽ കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽപ്പെടുത്തി വിവിധ ഡിപ്പോകളിൽനിന്ന് കക്കാട്ടിലേക്ക് പ്രത്യേക സർവീസുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

52 ഭക്തരുമായി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വന്ന ആദ്യ ബസിന് ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകി. ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവ ദർശനം ജനുവരി രണ്ടിന് അവസാനിക്കും.

എൻ.എസ്.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാം ദാസ്, സെക്രട്ടറി അനിൽ കുമാർ, വനിതാ സമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജയാ സോമൻ, ഇ.ജി. രാമചന്ദ്രൻ, ക്ഷേത്ര ഭാരവാഹികളായ ആർ. പ്രശാന്ത്, പ്രമോദ് കുമാർ കെ.എം, ശ്രീജിത്ത് ചൂർവേലിൽ, സി.എൻ. വിനീത് കുമാർ, സി.എം. അഭിലാഷ്, എ.എ. അഖിലേഷ്, എസ്. ദിനേശ്, പ്രശാന്ത് കെ.നായർ, കെ.ജി ജയൻ, എസ്. ശ്രീജിത്ത്, കെ.എൻ ശരത്, എ.എ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്തർക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും സ്വീകരണം നൽകിയത്.