saju-navodhaya
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'അരികെ 2024' സിനിമാതാരം സാജു നവോദയ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'അരികെ 2024' സിനിമാതാരം സാജു നവോദയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയ മുരളീധരൻ, എസ്.വി. ജയദേവൻ, വി.എം. ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ്, എം.ജെ. ജോമി, എ.എസ്. അനിൽകുമാർ, സി.എസ്. അസീസ്, സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, ഷെബീർ അലി, ദിലീപ് കപ്രശേരി, അമ്പിളി ഗോപി, വി.ടി. സലീഷ്, അമ്പിളി അശോകൻ, സി.കെ. കാസിം, സിനി ജോണി, റൈജി സിജോ, എം.കെ. അസീസ്, സി.എം. സുനീർ എന്നിവർ സംസാരിച്ചു. 120 ഭിന്നശേഷി കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു.