കൊച്ചി: കേരള സ്റ്രേറ്ര് കോഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ (കെ.എസ്.സി.ഐ.എ.എ) സംസ്ഥാന സമ്മേളനം 21, 22 തീയതികളിൽ എറണാകുളം ആശീർഭവനിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം.ജോൺ, സി.ആർ. മഹേഷ് തുടങ്ങിയവർ മുഖ്യാതിഥികളാകും.
ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ. ബാബു, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. 22ന് നടക്കുന്ന ജനറൽ കൗൺസിൽ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി. ജയേഷ്, സി.പി. പ്രിയേഷ്, നിതിൻ നൗഷാദ് തുടങ്ങിയവർ വിശദീകരിച്ചു.