 
ആലുവ: വനിതാ വർഷ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച ഉപഭോക്തൃ സംരക്ഷണ ബോധവത്കരണ ക്ളാസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അമൃത ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി. കേരള കൗമുദിയുടെ മികച്ച ലേഖകനുള്ള പ്രാദേശിക അവാർഡ് നേടിയ വി.കെ. ഷാജിയെ മുൻ ലൈബ്രറി പ്രസിഡന്റ് ദ്രൗപദി അമ്മ ആദരിച്ചു. റിട്ട. ജഡ്ജി അഡ്വ. അഗസ്റ്റിൻ കണിയാമറ്റം, ഹബീബ, ഡോ. അജിത, ഗീത എന്നിവർ സംസാരിച്ചു.