kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ ജില്ല ഭിന്നശേഷി കലോത്സവത്തിൽ ജൂനിയർ കലാപ്രതിഭയായ നന്ദു ഷാജിയെ കെ.ജെ. ഫ്രാൻസിസ് ആദരിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭിന്നശേഷി കലോത്സവത്തിൽ ജൂനിയർ കലാപ്രതിഭയായ നന്ദു ഷാജിയെ ആദരിച്ചു. പ്രിൻസിപ്പൽ സി.ടി. ടിൻസി, സെക്രട്ടറി, പി.ജെ. ജോയ്, സുമി സുധാധരൻ, ജില്ലാ കമ്മറ്റി അംഗം റാണി പോൾസൺ, ഷൈജൻ പി. പോൾ, ബിജു ഗർവാസീസ്, പി.കെ. മോഹനൻ, എം.ആർ. നാരായണൻ, മോളി മാത്തുക്കുട്ടി, ജിഷ തോമസ് എന്നിവർ പ്രസംഗിച്ചു.