photo

വൈപ്പിൻ:വൈപ്പിൻ സ്വദേശിയായ അസ്‌ലമിന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് നേട്ടം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രക്കിംഗായ അന്നപൂർണ്ണ സർക്യൂട്ട് ട്രക്ക് ( 210 കിലോമീറ്റർ) 13 ദിവസം കൊണ്ട് പൂർത്തീകരിച്ചതിനാണ് റെക്കാഡ്. നേപ്പാളിലെ കാഠ്മണ്ഡുവിൽ തുടങ്ങി പൊക്കാറയിലാണ് അവസാനിക്കുന്നത്. 2021 ൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിച്ചേർന്നതാണ് ഈ യാത്രക്ക് പ്രചോദനമായത്. നേപ്പാളിലെ ലബൂച്ചേ പീക്കും ഐലൻഡ് പീക്കും ആണ് അടുത്ത ലക്ഷ്യം.

എടവനക്കാട് തട്ടാരത്ത് അബ്ദുൽ ഖാദറിന്റെയും എച്ച്.ഐ.എച്ച്. എസ്. എസ്. അദ്ധ്യാപികയായിരുന്ന വഹീദയുടെയും മകനാണ്. നൊമി റിസ് വാന ഭാര്യയും അഹമ്മദ് സയാൻ മകനുമാണ്. എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിലെ പൂർവ് വിദ്യാർത്ഥിയാണ് അസ്‌ലം.