പറവൂർ: പറവൂർ നിയോജകമണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനയോഗം നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടും വിവിധ കുടുംബാരോഗ്യ കേന്ദ്രം, പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പറവൂർ താലൂക്ക് ആശുപത്രിയിൽ പത്ത് കോടി രൂപയുടെ കെട്ടിടം പണിയാനുള്ള എസ്‌റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. കരാറുകാർക്ക് സർക്കാരിൽ നിന്ന് പണം കിട്ടാതെ ഐസലേഷൻ വാർഡ് നിർമാണം തടസപ്പെട്ടു. ഈ തുക എത്രയും വേഗം ലഭിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി. മറ്റ് നിരവധി വിഷയങ്ങളും യോഗം വിലയിരുത്തി. ഏഴിക്കര കുടുംബാരോഗ്യ കേന്ദ്രം, വരാപ്പുഴ കൂനമ്മാവ് കുടുംബാരോഗ്യ കേന്ദ്രം, ചിറ്റാറ്റുകര കുടുംബാരോഗ്യ കേന്ദ്രം, മൂത്തകുന്നം കമ്യൂണിറ്റി ഹെൽത്ത് സെന്റ്റർ, ഗോതുരുത്ത് പ്രൈമറി ഹെൽത്ത് സെന്റർ, പുത്തൻവേലിക്കര താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തി. ഇവിടങ്ങളിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.