കൊച്ചി: ശിവസേന ജില്ലാകമ്മിറ്റി പിരിച്ചുവിട്ടതായി സംസ്ഥാന പ്രസിഡന്റ് എം.എസ്. ഭുവനചന്ദ്രൻ അറിയിച്ചു. ആലപ്പുഴയിൽ ചേർന്ന പാർട്ടി മദ്ധ്യമേഖലാ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. പുതിയ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകുന്നതിന് ടി.ആർ. ദേവനെ ചുമതലപ്പെടുത്തി. സമ്പർക്ക പ്രമുഖായി കോട്ടുകാൽ ഷൈജുവിനെ നിയമിച്ചു.
ജനാധിപത്യവിരുദ്ധ നടപടിയാണിതെന്നും ശിവസേന കേന്ദ്രനേതൃത്വം പുറത്താക്കിയവരെയാണ് വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും നിലവിലെ ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.