
അങ്കമാലി: തിരുവനന്തപുരം സാങ്കേതിക സർവകലാശാല നടത്തിയ ഫുട് ബാൾ പരിശീലന ക്യാമ്പ് ഇന്ന് ഫിസാറ്റിൽ സമാപിക്കും. വിവിധ എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീമിന് രൂപം നൽകിയിരിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ കളിക്കാർ യൂണിവേഴ്സിറ്റിയെ പ്രാതിനിധികരിച്ചു ദേശീയ തലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കും. ക്യാമ്പ് ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫുട്ബാൾ കോച്ച് ഷാജു കെ. പോൾ, അസിസ്റ്റന്റ് കോച്ച് എൽബിൻ രാജു, ജോർജ് സി .ചാക്കോ, കെ.കെ.അജിത് കുമാർ , ടി.എസ് അമൽ ദേവ് തുടങ്ങിവയർ പങ്കെടുത്തു