ആലുവ: ഭരണഘടനാ ശില്പി ഡോ: ബി.ആർ. അംബേദ്കറിനെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. തോപ്പിൽ അബു, കെ.കെ. ജമാൽ, രാജു കുബ്ലാൻ, മുഹമ്മദ് ഷെഫീക് തുടങ്ങിയവർ പ്രസംഗിച്ചു.