jp
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കേരളോത്സവത്തിന് മുന്നോടിയായി പതാക ഉയർത്തുന്നു

കാക്കനാട്: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ പതാക ഉയർത്തി. തുടർന്ന് ടീം കേരളയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് ഫ്ലാഷ് മോബ് നടന്നു. ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ് സംസാരിച്ചു.

മൂവായിരത്തിലധികം കലാ, കായിക താരങ്ങൾ പങ്കെടുക്കും.

ഇന്ന് രാവിലെ 9.30ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

സ്ഥിരംസമിതി ചെയർമാൻമാരായ കെ.ജി. ഡോണോ,എം.ജെ. ജോമി, അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാന്റി എബ്രഹാം, കെ.വി. അനിത,

ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ്, യുവജന ക്ഷേമബോർഡ് ജില്ലാ യൂത്ത് കോ- ഓർഡിനേറ്റർ എ. ആർ. രഞ്ജിത്ത്, പ്രോഗ്രാം ഓഫീസർ ആർ. പ്രജിഷ തുടങ്ങിയവർ പങ്കെടുത്തു.