കൊച്ചി: ബ്രോഡ് വേയിൽ നിന്നുൾപ്പെടെ വഴിവാണിഭക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടിയെ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്‌സ് (കെ.എം.സി.സി) സ്വാഗതം ചെയ്തു. ഗതാഗതം സുഗമമാക്കാനും പൊതുസുരക്ഷയും ശുചിത്വവും സംരക്ഷിക്കുന്നതിനും ഇത് ഉപകാരപ്പെടുമെന്ന് പ്രസിഡന്റ് പി. നിസാറും ജനറൽ സെക്രട്ടറി വി.ഇ. അൻവറും പറഞ്ഞു.

കോർപ്പറേഷൻ ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടാൽ നഗരത്തിന്റെ വാണിജ്യ വിശ്വാസ്യതയും വിനോദസഞ്ചാര മേഖലയും നല്ല രീതിയിൽ നിലനിർത്താനാകുമെന്ന് ഇവർ അഭിപ്രായപ്പെട്ടു.