കൊച്ചി: മഞ്ഞപ്പിത്തം പടരുന്ന കളമശേരി നഗരസഭയിലെ 10,11,12,13,14 ഡിവിഷനുകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ അമ്പതോളം പേർ ചികിത്സതേടി. ഒരാൾ ഗുരുതരാവസ്ഥയിലാണ്. വിട്ടുമാറാത്ത പനി,ഛർദ്ദി,തലകറക്കം,ക്ഷീണം,ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്.

ജില്ലയിൽ 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കളമശേരിയിലേതിന് പുറമേ 23 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

ആരോഗ്യവിഭാഗം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തി ഹോട്ടലുകൾക്കും ശീതളപാനീയ കടകൾക്കും നോട്ടീസ് നൽകി. ചില കടകൾക്ക് ലൈസൻസില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി.