കാക്കനാട്: പുനലൂർ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പത്തനംതിട്ട സ്വദേശി യു. അഖിൽദാസിനെ (30) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തു. യുവതിയെ കാക്കനാടും മറ്റ് പലയിടങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതി യുവതിയുടെ പക്കൽനിന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പലതവണകളായി പതിമൂന്ന് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് വിവാഹത്തിൽനിന്ന് പിൻമാറി. യുവതി കേസ് കൊടുത്തതറിഞ്ഞ പ്രതി മൊബൈൽഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.
ഇൻസ്പെക്ടർ സജീവ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബദർ, എസ്.പി.ഒ ജോൺ എബ്രാഹം, വിനു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.