y

തൃപ്പൂണിത്തുറ: ഫ്ലാറ്റിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിലായി.

കൊച്ചി വാത്തുരുത്തി സ്വദേശിയും കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിന്റെ പ്രധാന കണ്ണിയുമായ ഡെൽവിൻ കെ.ദേവസിയാണ് (42)​ അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാച്യു ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്ന് 94 ഗ്രാം എം.ഡി.എം.എയും 14 ഗ്രാം ബ്രൗൺഷുഗറുമായി ജ്യോതി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്ത കേസിന്റെ അന്വേഷണമാണ് സ്ത്രീക്ക് ലഹരി നൽകിയ പ്രതിയിലേക്ക് എത്തിച്ചത്. ബാംഗ്ലൂർ വൈറ്റ് ഫീൽഡ് ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റ്. ഹിൽപാലസ് എസ്.എച്ച്.ഒ എ.എൽ.യേശുദാസ്, എ.എസ്.ഐ ഉമേഷ് കെ.ചെല്ലപ്പൻ, സി.പി.ഒമാരായ ബൈജു, സിജിത്ത്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.