
കൊച്ചി: മുൻ ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ എറണാകുളം പോക്‌സോ കോടതി കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെവിട്ടു. മാനേജരായിരുന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയെന്നും അബോർഷൻ നടത്തിച്ചെന്നുമായിരുന്നു കേസ്. വിചാരണവേളയിൽ ഇരയെ ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി മൊഴി കൊടുപ്പിച്ചെന്നായിരുന്നു മോൻസന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. മോൻസണുവേണ്ടി അഡ്വ. എം.ജി. ശ്രീജിത്ത് ഹാജരായി.