തോപ്പുംപടി: 13. 8 ഗ്രാം എം.ഡി.എം യുമായി പള്ളുരുത്തി എം.എൽ.എ റോഡിൽ സെന്റ് ലോറൻസ് പള്ളിക്ക് സമീപം അംഗനവാടിക്ക് എതിർവശത്ത് വാടകയ്ക്ക് താമസിക്കുന്ന മുസരിപ്പറമ്പ് ആഷിം കെ.എ. (30) പുത്തൻപുരക്കൽ ഷഹനാസ് (28) എന്നിവരെ പള്ളുരുത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. പുതുവർഷ ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചിയിൽ നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ നിർദ്ദേശാനുസരണം കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ ഉമേഷ് ഉദയൻ, അനീഷ് കെ.റ്റി., എഡ്വിൻ റോസ്, ബേബിലാൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങൾ പള്ളുരുത്തി എസ്.ഐ. മാരായ അജ്മൽ ഹുസൈൻ, സന്തോഷ് കുമാർ പി.ജെ., എ. എസ്.ഐ ലിജി തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.