prakasanam
ജോസ് കരിമ്പന എഴുതിയ പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും എന്ന പുസ്തകം മാദ്ധ്യമ പ്രവർത്തകൻ പി.എസ്.രാജേഷിന് നൽകി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രകാശനം ചെയ്യുന്നു

മൂവാറ്റുപുഴ: ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി മെമ്പർ ജോസ് കരിമ്പന എഴുതിയ പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും എന്ന പുസ്തകം പ്രകാശനം ചെയ്തു. മൂവാറ്റുപുഴ ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകൻ പി.എസ്. രാജേഷിന് പുസ്തകം നൽകി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലാണ് പ്രകാശനം നടത്തിയത്. യോഗത്തിൽ വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, മാദ്ധ്യമ പ്രവർത്തകൻ കെ.എം. ഫൈസൽ, അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ, അജേഷ് കോട്ടമുറിക്കൽ, കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു.