കൊച്ചി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ എൻ.പി.സി.ഐ ഭീം സർവീസ് ലിമിറ്റഡ് (എൻ.ബി.എസ്.എൽ) ക്രൈയുമായി (ചൈൽഡ് റൈറ്റ്സ് ആൻഡ് യു) സഹകരിച്ച് 'ഗിഫ്റ്റ് ഹാപ്പിനസ്' എന്ന പ്രചാരണം ആരംഭിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള നിരാലംബരായ കുരുന്നുകൾക്ക് പുതുവർഷത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് സന്തോഷം പകരുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ഡിസംബർ 31 വരെയുള്ള ഭീംമിലൂടെയുള്ള ഓരോ ഇടപാടിലും ഒരു വിഹിതം ഇതിലേക്ക് സംഭാവനയായി പോകും. അതുവഴി ഈ കുട്ടികൾക്ക് പുതുവർഷം പ്രിയപ്പെട്ടതാകും. 'ഗിഫ്റ്റ് ഹാപ്പിനസ്' പ്രചാരണം പുതുവർഷവുമായി ബന്ധപ്പെട്ട് പുതിയ തുടക്കങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുന്നു. നിത്യേനയുള്ള ശീലങ്ങളിൽ മാറ്റം വരുത്താതെ തന്നെ ഉപയോക്താക്കളെ സ്ഥിരം ഇടപാടുകളിലൂടെ ഈ ദൗത്യത്തിൽ പങ്കാളികളാക്കാനാണ് പ്രചാരണം പ്രോത്‌സാഹിപ്പിക്കുന്നത്.