
പള്ളുരുത്തി: കൊച്ചി നഗരസഭയിലെ അഴിമതിക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി നഗരസഭാ പള്ളുരുത്തി സോണൽ ഓഫീന് ചുറ്റും മനുഷ്യ മതിൽ തീർത്ത് കോൺഗ്രസ് പ്രതിഷേധം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എൻ.പി. മരുളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷൻ, എൻ.വേണഗോപാൽ, ടോണിസി. എ സാജി ചമ്മണി, തമ്പി സുബഹ്മണ്യൻ, എൻ.ആർ.ശ്രീകുമാർ,അഡ്വ. ആന്റണി കുരീത്തറ, ഷെറിൻ വർഗീസ്, അഡ്വ.വി.കെ. മിനിമോൾ,ബ്ലോക്ക് പ്രസിഡന്റ് പി.പി.ജേക്കബ്, എം.പി.ശിവദത്തൻ, ജോൺ പഴേരി,ബേസിൽ മൈലന്തറ, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. സഗീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി, മണ്ഡലം പ്രസിഡന്റുമാരായ എം.എച്ച്.ഹരേഷ്, ജോൺ അലോഷ്യസ്, ജോഷി ആന്റണി, ഷിജു ചിറ്റേപ്പള്ളി, വി.എഫ്. ഏണസ്റ്റ്, അവറാച്ചൻ എട്ടുങ്കൽ, സി. എക്‌സ്.സാജി എന്നിവർ പ്രസംഗിച്ചു.