
കൊച്ചി: ചെറു കുടുംബങ്ങൾക്കായി ഹോണ്ട പുറത്തിറക്കിയ പുതിയ ഹാച്ച് ബാക്കായ ഹോണ്ട അമേസിന്റെ മൂന്നാം പതിപ്പ് വിപണിയിൽ ശ്രദ്ധേയമാകുന്നു. 2011 ൽ അവതരിപ്പിച്ചതിന് ശേഷം അടിക്കടി മുഖം മിനുക്കിയാണ് ഹോണ്ട പുതിയ അമേസ് നിരത്തിലെത്തിക്കുന്നത്. കുറവുകൾ പരിഹരിച്ച നാല് സിലിണ്ടർ ഐ.വി ടെക്ക് 1.21 എഞ്ചിനും ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ADAS ലെവൽ 2 സേഫ്റ്റിയും ഉപഭോക്താക്കളെ ഏറെ മോഹിപ്പിക്കുമെന്ന് വാഹന അനലിസ്‌റ്റ് ജോഷി എം. ലീൻ പറയുന്നു. ഹോണ്ട എലിവേറ്റിൽ നിന്നും കടം കൊണ്ട ബോൾഡ് ലുക്ക്. ചാരുതയേകുന്ന ഡ്യൂവൽ പ്രൊജക്ടർ ഹെഡ്ലാമ്പ്, ഡി.എൽ.ആറുള്ള ഇൻഡിക്കേറ്ററുകൾ, ആലോയ് വീലുകൾ, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ആറ് സ്പീക്കറോട് കൂടിയ മ്യൂസിക് സിസ്റ്റം എന്നിവയും ഉപഭോക്താക്കൾക്ക് ആവേശമാകുന്നു.
വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ , ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എയർകണ്ടീഷണർ, എയർ പ്യൂരിഫയർ സ്റ്റിയറിംഗ് വീലിൽ ക്രൂയ്‌സ് നിയന്ത്രണം എന്നിവയും അധിക സൗകര്യങ്ങളാണ്.
വില 7.99 ലക്ഷം രൂപ മുതൽ 10.89 ലക്ഷം രൂപ വരെ