
ആലുവ: റോഡിന് കുറുകെ കാന നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പാനായിക്കുളം സ്വദേശി പി.എസ്. ദേവക്കാണ് (20) പരിക്കേറ്റത്. ഇയാളെ മഞ്ഞുമ്മലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. എടയാർ - പാനായിക്കുളം റോഡിൽ ബിനാനി കവലയ്ക്ക് സമീപം ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. നാല് അടിയിലേറെ ആഴമുള്ള കുഴിയിലേക്കാണ് ബൈക്ക് വീണത്. കാന നിർമ്മാണം നടക്കുന്ന സ്ഥലത്ത് റിഫ്ലക്ടറോ വെളിച്ചമോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഏലൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ബൈക്ക് കരയ്ക്ക് കയറ്റി.