കൊച്ചി: കൊച്ചി സിറ്റി ഡാൻസാഫ് ടീം എറണാകുളം പോറ്റക്കുഴി റോഡിൽ മാടവന ലൈനിലെ അലവീസ് റെസിഡൻസിയിൽ നടത്തിയ പരിശോധനയിൽ കോളിക്കോട് സ്വദേശിയായ ജാഫർ സിദ്ദിഖ് എൻ.പി. (29) എന്നയാളെ 5.32 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.

എറണാകുളം ടൗൺ സൗത്ത് പൊലീസ് പള്ളിമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് റാഫി (33) എന്നയാളെ 0.97 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 04.70 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.
കൊച്ചി സിറ്റി ഡാൻസാഫ് ടീം എറണാകുളം പള്ളിമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.3668 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 0.899 ഗ്രാം എം.ഡി.എം.എ എന്നിവയുമായി തമിഴ്‌നാട് സ്വദേശി കൃഷ്ണ ചന്ദ്രൻ (29), എറണാകുളം സ്വദേശി മെയ്‌ജോ.ടി. ജോൺ (26) എന്നിവരെ പിടികൂടി.