y

ചോറ്റാനിക്കര : ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിലും പ്രതിഷേധിച്ച് സി.പി.എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ഏരിയാ സെക്രട്ടറി പി. ബി. രതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ജി. രഞ്ജിത്ത് അദ്ധ്യക്ഷനായി. ടി. കെ. മോഹനൻ, എൻ. കൃഷ്ണപ്രസാദ്, എം.പി നാസർ, ജലജ മോഹനൻ, ശിഹാബ് കോട്ടയിൽ, പി. ആനന്ദകുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞിരമറ്റം മില്ലുങ്കൽ നിന്ന് ആരംഭിച്ച ബഹുജന മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വഴി വിളക്കുകൾ കത്തിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയുധ വാടക തനത് ഫണ്ടിൽ നിന്നും നൽകുക, തോട്ടറ പുഞ്ചയിൽ കൃഷിയിറക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുക, അരയൻകാവ് മാർക്കറ്റിന്റെ ശോചനീയവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.