admin

കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 13-ാം വാർഷികാഘോഷം ഇന്ന് രാവി​ലെ 11ന് കലൂർ ഐ.എം.എ. ഹാളി​ൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിഥിൻ മഥുകർ ജാംധാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നി​യമമന്ത്രി​ പി​.രാജീവ് മുഖ്യാതി​ഥി​യാകും. പ്രതി​പക്ഷ നേതാവ് വി​.ഡി​.സതീശൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, കെ.എ.ടി. അഡ്വ. അസോസിയേഷൻ പ്രസിഡന്റ് എം.ഫത്താഹുദീൻ, കെ.എ.ടി. അഡ്വ. അസോസിയേഷൻ പ്രസിഡന്റ് ഷമീനാ സലാഹുദീൻ എന്നിവർ സംസാരിക്കും. കെ.എ.ടി. രജിസ്ട്രാർ എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. പുരുഷോത്തമൻ നന്ദിയും പറയും.