mini-mast-light
കൂത്താട്ടുകുളം രാമപുരം കവലയിൽ സ്ഥാപിച്ച പുതിയ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം രാമപുരം കവലയിൽ സ്ഥാപിച്ച പുതിയ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ഷിബി ബേബി, പ്രിൻസ് പോൾ ജോൺ, പി.ജി സുനിൽകുമാർ, പി.ആർ സന്ധ്യ ,ബോബൻ വർഗീസ്, ബേബി കിരാന്തടം, സിബി കൊട്ടാരം, ജിജോ ടി. ബേബി, പി.സി. ഭാസ്കരൻ, സി.എ. തങ്കച്ചൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, എം.എ ഷാജി തുടങ്ങിയവർ പങ്കെടുത്തു.