ഇലഞ്ഞി: ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നാളെ ആരംഭിക്കും. സ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നായി 16 ടീമുകൾ പങ്കെടുക്കും. ഒന്നാം സമ്മാനമായി 14,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 7,000 രൂപയും ട്രോഫിയും നൽകും. നാളെ രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ഫാദർ ജോസഫ് എടത്തുപറമ്പിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 24ന് ടൂർണമെന്റ് സമാപിക്കും.