daya-bai

കൊച്ച: സ്വാമി ആനന്ദതീർത്ഥൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ സ്വാമി ആനന്ദതീർത്ഥൻ സ്മാരക പുരസ്‌കാരം പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായിക്ക്‌. ജനുവരി 2 5.30 ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ജന്മദിനാഘോഷ ചടങ്ങിൽ പ്രൊഫ. എം. കെ. സാനു അവാർഡ് സമ്മാനിക്കും. 25000 രൂപയും ഫലകവുമാണ് അവാർഡ്. ചടങ്ങിൽ ആനന്ദതീർത്ഥൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. ഉഷ കിരൺ അദ്ധ്യക്ഷത വഹിക്കും. ശ്രീകുമാർ മുഖത്തല, എം.ഗീതാനന്ദൻ, കുമാരനാശാൻ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.ഡി.ജി.സുരേഷ്, ഡോ.എം.എച്ച്.രമേശ് കുമാർ, പി.പ്രകാശ് തുടങ്ങിയവർ സംസാരിക്കും.