കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് അസോസിയേഷൻ എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനിയർ അമ്പിളി രവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. ജോസ് അദ്ധ്യക്ഷനായി. സിവിൽ വിഭാഗം മേധാവി എ.വി. അജിത്, കോ ഓർഡിനേറ്റർ ജീനാ മാത്യു, പി.ആർ. രശ്മി, സ്റ്റുഡന്റ് കോ ഓഡിനേറ്റർ എസ്. വന്ദന, ആർ.ബി. അഷ്‌ന എന്നിവർ സംസാരിച്ചു. ഇൻഡസ്ട്രി ബേസ്ഡ് എസ്.ഡി.എസിനെ കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുത്തു.