പറവൂർ: കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി. സനിൽ അദ്ധ്യക്ഷനായി. ടി.വി. നിഥിൻ. എസ്. ദേവരാജൻ, ജോജി കോട്ടുവള്ളി, രതീഷ് ബാബു, ഹസൻ കളമശേരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.ടി. സനൽ (പ്രസിഡന്റ്), കെ.യു. ബിജു (സെക്രട്ടറി), സി.എ. സേവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.