muncip
അങ്കമാലി നഗരസഭാ വികസന മുരടിപ്പിനെതിരെ എൽ.ഡി.എഫ് നടത്തിയ ഏകദിന സത്യാഗ്രഹം സി.പി .എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: വികസന മുരടിപ്പിന്റെ നാല് വർഷങ്ങൾ ചൂണ്ടിക്കാണിച്ച് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തി. സത്യാഗ്രഹസമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജനതാദൾ നേതാവ് ബെന്നി മൂഞ്ഞേലി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.കെ. ഷിബു, സി,പി,ഐ മണ്ഡലം സെക്രട്ടറി എം. മുകേഷ്, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൻ പാനികുളങ്ങര, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ജോർജ് കുര്യൻ പാറയ്ക്കൽ, കേരള കോൺഗ്രസ് നേതാവ് മാർട്ടിൻ ബി. മുണ്ടാടൻ, ജിഷ ശ്യാം, എം.എസ്. ചന്ദ്രബോസ്, സച്ചിൻ ഐ. കുര്യാക്കോസ്, സജി വർഗീസ്, ടി.വൈ. ഏല്യാസ്, പി.എൻ. ജോഷി തുടങ്ങിയവർ സംസാരിച്ചു.