
കാക്കനാട്: സി.പി.എം തൃക്കാക്കര ഏരിയാ സമ്മേളനത്തിന് തുടക്കമായി. കെന്നടിമുക്ക് സെന്റ് ജോർജ് പാരിഷ് ഹാൾ അങ്കണത്തിൽ മുതിർന്ന പാർട്ടി അംഗം എൻ.കെ. ഇബ്രാഹിം പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്‌തു. ഏരിയാ കമ്മിറ്റി അംഗം കെ.ടി എൽദോ അദ്ധ്യക്ഷത വഹിച്ചു. സി.ഡി. ബിന്ദു, കെ.ടി.സാജൻ, സ്വാഗത സംഘം കൺവീനർ കെ. ആർ. ജയചന്ദ്രൻ, കെ.ടി. എൽദോ, അഡ്വ. കെ.ഡി. വിൻസന്റ്, അംബികാ സുദർശൻ, ടി.എ. സുഗതൻ, ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. ശനി രാവിലെ 10ന് ഏരിയ
കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ഞായർ വൈകിട്ട് നാലിന് ഓലിമുകളിൽ നിന്ന് ആരംഭിക്കുന്ന ചുവപ്പുസേനാ മാർച്ചിനും റാലിക്കും ശേഷം എൻ.ജി.ഒ. ക്വാർട്ടേഴ്സ് ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും.